Kerala
മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ വന്ന് വീരസ്യം പറയേണ്ട; ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിച്ചവര്‍ക്ക് മാപ്പില്ല: ആന്റണി
പുതുപ്പള്ളിയുടെ പുരോഗമനത്തിന് പിന്നില്‍ ഉമ്മന്‍ ചാണ്ടി മാത്രമാണ്. റബ്ബര്‍ വില 250 രൂപയാക്കുമെന്ന് പറഞ്ഞ പിണറായിക്ക് എന്തും പറയാം.
![](https://assets.sirajlive.com/2023/09/antony.jpg)
പുതുപ്പള്ളി | മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയില്‍ വന്ന് വീരസ്യം പറയേണ്ടെന്ന് എ കെ ആന്റണി. പുതുപ്പള്ളിയുടെ പുരോഗമനത്തിന് പിന്നില്‍ ഉമ്മന്‍ ചാണ്ടി മാത്രമാണ്. പുതുപ്പള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ആന്റണി.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. അദ്ദേഹത്തെ ആക്ഷേപിച്ചവര്‍ക്ക് മാപ്പില്ല. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ ഞെട്ടിവിറക്കുന്ന തരത്തിലുള്ള ഭൂരിപക്ഷം ചാണ്ടി ഉമ്മന് നല്‍കണം.
റബ്ബര്‍ വില 250 രൂപയാക്കുമെന്ന് പറഞ്ഞ പിണറായിക്ക് എന്തും പറയാം. കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം കൊടുക്കാത്തത് എന്തുകൊണ്ടാണ്. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്നും ആന്റണി ചോദിച്ചു.