Connect with us

Kerala

മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്യുന്നു; സനാതന ധര്‍മ്മം നമ്മുടെ സംസ്‌കാരം: വി ഡി സതീശന്‍

മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതനധര്‍മ്മം

Published

|

Last Updated

തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയന്‍ സനാതന ധര്‍മത്തെ ദുര്‍വ്യഖാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സനാതന ധര്‍മ്മം നമ്മുടെ സംസ്‌കാരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

സനാതന ധര്‍മ്മം എങ്ങനെയാണ് ചാതുര്‍ വര്‍ണ്യത്തിന്റെ ഭാഗമാകുന്നത്.സനാതന ധര്‍മ്മം നമ്മുടെ സംസ്‌കാരമാണ് . സനാതന ധര്‍മ്മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി മുഖ്യമന്ത്രി ചാര്‍ത്തിക്കൊടുക്കുന്നു.മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതനധര്‍മ്മം. അത് രാജ്യത്തെ മുഴുവന്‍ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണെന്നും സതീശന്‍ പറഞ്ഞു.ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

 

Latest