Connect with us

Kerala

മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു; ഒപ്പം മന്ത്രിമാരായ രാജീവും അബ്ദുറഹിമാനും

നോര്‍വെയില്‍ നിന്ന് ബ്രിട്ടനിലേക്ക് മുഖ്യമന്ത്രി യാത്ര തിരിക്കും.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് തിരിച്ചു. പുലര്‍ച്ചെ 3.45ന് നോര്‍വെയിലേക്ക് പുറപ്പെട്ടു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. നോര്‍വെയില്‍ നിന്ന് ബ്രിട്ടനിലേക്ക് മുഖ്യമന്ത്രി യാത്ര തിരിക്കും.

മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട വിദേശ പര്യടനത്തില്‍ ഉള്‍പ്പെട്ട രാജ്യമാണ് നോര്‍വേ. അഞ്ചുമുതല്‍ ഏഴുവരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ ബ്രിട്ടനിലുമാണ് സന്ദര്‍ശനം.

ഒക്ടോബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന ഫിന്‍ലന്‍ഡ് യാത്ര കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു.

 

 

Latest