Connect with us

From the print

മുഖ്യമന്ത്രിയും മന്ത്രിയും ചീഫ് സെക്രട്ടറിയും അറിഞ്ഞില്ല; കെ ഗോപാലകൃഷ്ണൻ "ഉന്നതി' സി ഇ ഒ ആയത് ചട്ടം ലംഘിച്ച്

അഡീഷനൽ ചീഫ് സെക്രട്ടറി കെ ജയതിലക് മുൻകൈ എടുത്ത് ഉത്തരവിറക്കി

Published

|

Last Updated

തിരുവനന്തപുരം| മതാടിസ്ഥാനത്തിൽ വാട്്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിൽ സസ്പെൻഷനിലായ ഐ എ എസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണൻ പട്ടികജാതി, പട്ടികവർഗ വകുപ്പിന് കീഴിൽ രൂപവത്കരിച്ച കേരള എംപവർമെന്റ് സൊസൈറ്റി (ഉന്നതി) യുടെ സി ഇ ഒ ആയത് ചട്ടം ലംഘിച്ചെന്ന് ആക്ഷേപം.

മന്ത്രി കെ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ തയ്യാറെടുപ്പുകൾക്കിടെയാണ് ഗോപാലകൃഷ്ണന്റെ ഫയൽ നീക്കം നടന്നതെന്നാണ് വിവരം. മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിക്കാതെ അഡീഷനൽ ചീഫ് സെക്രട്ടറി കെ ജയതിലക് മുൻകൈ എടുത്താണ് ഉത്തരവിറക്കിയത്.

ഇത് സംബന്ധിച്ച തെളിവുകൾ പുറത്തുവന്നു.പട്ടികജാതി, പട്ടികവർഗ വികസന മന്ത്രി ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കെയാണ് കെ ഗോപാലകൃഷ്ണനെ ഉന്നതി സി ഇ ഒ ആക്കി ഉത്തരവിറങ്ങിയത്. തിരഞ്ഞെടുപ്പ് തിരക്കിലായിരുന്ന മന്ത്രി ഇക്കാര്യം അറിഞ്ഞില്ല. മുഖ്യമന്ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ല.

മറിച്ച്, ഉത്തരവിറക്കാൻ മുൻകൈ എടുത്തതും നടപടികൾ കൈക്കൊണ്ടതും അഡീഷനൽ ചീഫ് സെക്രട്ടറി കെ ജയതിലക് ആണ്. മന്ത്രിയോ ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിയോ ഉത്തരവിറക്കേണ്ട ഫയലിൽ ആരും അറിയാതെ ജയതിലക് നേരിട്ട് ഉത്തരവിറക്കുകയായിരുന്നു.
ഇതോടെ, റൂൾസ് ഓഫ് ബിസിനസ്സ് ചട്ടം ലംഘിച്ചാണ് ഗോപാലകൃഷ്ണനെ നിയമിച്ചുളള ഉത്തരവ് ഇറങ്ങിയതെന്ന് വ്യക്തമാണ്. ജയതിലക് തന്നെയായിരുന്നു ഈ ഉത്തരവിന്റെ കരടും അംഗീകരിച്ചത്. എൻ പ്രശാന്ത് സ്ഥാനത്തുനിന്ന് മാറിയതിന് ശേഷമായിരുന്നു ജയതിലകിന്റെ ഈ ചട്ടവിരുദ്ധ നീക്കം.

ഉന്നതിയുടെ നിലവിലെ ഫയൽ മറച്ചുവെച്ചാണ് കെ ഗോപാലകൃഷ്ണൻ പുതിയ ഫയലുണ്ടാക്കിയത്. ഈ ഫയൽ നീക്കിയ ദിവസം തന്നെ ഉത്തരവും ഇറങ്ങി. കെ ഗോപാലകൃഷ്ണൻ ഉന്നതി സി ഇ ഒ ആകുന്ന ഫയൽ തുടങ്ങിയത് കഴിഞ്ഞ മാർച്ച് 16 ന് ഉച്ചക്ക് 1.07 നാണ്. ഉച്ചക്ക് ശേഷം 3.07ന് ഫയലിൽ തീരുമാനമെടുത്തു.

---- facebook comment plugin here -----

Latest