Connect with us

Kerala

കെകെ ശൈലജക്കെതിരായ അശ്ലീല പ്രചാരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവരാന്‍ അതത് പാര്‍ട്ടികളുടെ നേതൃത്വം തന്നെ തയ്യാറാവേണ്ടതല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

|

Last Updated

മലപ്പുറം | വടകര ലോക്‌സഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജക്കെതിരായ അശ്ലീല പ്രചാരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശൈലജക്കെതിരെ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണെന്നും എങ്ങനെയാണ് ഇത്ര ഹീനമായ രീതിയില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരെ പ്രചാരണം നടത്താന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവരാന്‍ അതത് പാര്‍ട്ടികളുടെ നേതൃത്വം തന്നെ തയ്യാറാവേണ്ടതല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കാരത്തിന് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെയും അവരുടെ ചെയ്തികളെയും തള്ളിപ്പറയാന്‍ എന്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം എല്‍ഡിഎഫിന് അങ്ങനെയുള്ള പണികളൊന്നുമില്ലെന്നും എല്‍ഡിഎഫിന് ഇമ്മാതിരി തറവേല കാണിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.