Connect with us

Kerala

പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് അഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇലക്ടറൽ ബോണ്ട്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ഇടത് പാർട്ടികൾ മാത്രമാണ് അത് വേണ്ടെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | പൗരത്വനിയമഭേദഗതി ഭരണഘടന അംഗീകരിക്കുന്നില്ലെന്നും പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് അഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര ഏജന്‍സികളെ വഴി വിട്ട് ഉപയോഗിച്ച് ജനാധിപത്യ വ്യവസ്ഥയെയും ഭരണഘടനാ സംവിധാനങ്ങളെയും ഒന്നൊന്നായി കേന്ദ്രം തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഡി ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു. കേന്ദ്രം ജുഡീഷ്യറിയില്‍ പോലും കൈ കടത്തുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രല്‍ ബോണ്ട് വഴി ഏറ്റവും പണം കിട്ടിയത് ബിജെപിക്കാണെന്നും അത്തരത്തില്‍ പണം വേണ്ടെന്ന് പറയാന്‍ സിപിഎം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും പിണറായി വിജയന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest