Connect with us

മുഖ്യമന്ത്രി പിണറായി വിജയൻ മർകസിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉൾപ്പെടെയുള്ള കോഴിക്കോട്ടെ വിവിധ ചടങ്ങുകളിൽ സംബന്ധിക്കാനെത്തിയ ഇടവേളയിലായിരുന്നു മുഖ്യമന്ത്രിയുടെ സൗഹൃദ സന്ദർശനം.

കാന്തപുരത്തിന്റെ സുഖവിവരങ്ങൾ ആരാഞ്ഞ മുഖ്യമന്ത്രി അര മണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് സന്ദർശനത്തിന് ശേഷം കാന്തപുരം പറഞ്ഞു.

വീഡിയോ കാണാം

Latest