Connect with us

anti CAA rally

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്

വിവിധ മത സാമുദായിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും

Published

|

Last Updated

മലപ്പുറം | പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. രാവിലെ പത്ത് മണിക്ക് മച്ചിങ്ങല്‍ ജംഗ്ഷനില്‍ നടക്കുന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവിധ മത സാമുദായിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ജമാ അത്തെ ഇസ്ലാമി ഒഴികെ യുള്ള മുസ്ലീം സംഘടനാ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യുടെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളില്‍ സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമായിട്ടാണ് മലപ്പുറത്തും പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്ടും കാസര്‍ക്കോട്ടും കണ്ണൂരിലും നടന്ന ഭരണഘടനാ സംരക്ഷണ റാലികളില്‍ ബി ജെ പി സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ്സിന് ദേശീയ നയമില്ലെന്ന ശക്തമായ ആരോപ ണമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. സി എ എ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടിയെന്ന് മുസ്്‌ലിം ലീഗിനെതിരേയും ശക്തമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്.

 

---- facebook comment plugin here -----