Connect with us

KALAMASSERY EXPLOSION

മുഖ്യമന്ത്രി കേരളത്തിലേക്കു തിരിച്ചു; അടിയന്തിര സര്‍വ കക്ഷിയോഗം നാളെ

മരിച്ചത് ലിബിന എന്ന സ്ത്രീയെന്നുതിരിച്ചറിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം: കളമശ്ശേരിയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു.
നാളെ കാലത്ത് 10മണിക്കു സെക്രട്ടറിയറ്റിലാണു യോഗം. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഭീകരസ്വഭാവമുള്ള സ്‌ഫോടനമാണു കളമശ്ശേരിയില്‍ യഹോവാ സാക്ഷികളുടെ സമ്മേളനത്തില്‍ നടന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു സര്‍വ കക്ഷിയോഗം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടുക്കുന്ന സംഭവമെന്നു മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നാവിക സേന നിരീക്ഷണപറക്കല്‍ നടത്തി.

ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി കേരളത്തിലേക്കു തിരിച്ചു. സംഭവത്തില്‍ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ലിബിന എന്നാണ് ഇവിരടെ പേര്.