corruption
സിവില്‍ സര്‍വ്വീസ് തലത്തില്‍ അഴിമതി വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി
പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സിവില്‍ സര്‍വ്വീസ് ജീവനക്കാര്‍ ഉള്‍പ്പെട്ട 665 അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം | കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 665 സിവില്‍ സര്‍വ്വീസ് തലത്തിലെ അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയില്‍. നടപ്പ് സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സിവില്‍ സര്‍വ്വീസ് സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഴിമതി പൂര്‍ണമായും ഇല്ലാതാക്കി ആളുകള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സിവില്‍ സര്‍വ്വീസ് ജീവനക്കാര്‍ ഉള്‍പ്പെട്ട 665 അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 361 എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി. 304 കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിലാണ് ഇത്തരത്തിലുള്ള കൂടുതല്‍ അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.