Kerala
ലീഗിനെ നിയന്ത്രിക്കുന്ന നിലയിലേക്ക് എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും എത്തിയെന്ന് മുഖ്യമന്ത്രി
നാല് വോട്ടിന് വേണ്ടി കോണ്‍ഗ്രസ്സ് വിട്ടുവീഴ്ചക്ക് തയ്യാറാവുകയാണെന്നും വിമര്‍ശം
കോഴിക്കോട് | മുസ്ലിം ലീഗിനെ നിയന്ത്രിക്കുന്ന നിലയിലേക്ക് എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സി പി എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ നേരിടണം. ഭരണഘടന മുന്നോട്ട് വെക്കുന്നത് വിശാലമായ കാഴ്ചപ്പാടാണ്.
ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം പൗരന്മാര്‍ക്ക് ഉണ്ട്. ഭരണഘടനക്ക് പോറലേല്‍ക്കുന്ന നിലപാട് സംഘപരിവാര്‍ സ്വീകരിച്ചു. ജമാഅത്തെ ഇസ്ലാമിയും മത വാദം ഉയര്‍ത്തുന്നു. നാല് വോട്ടിന് വേണ്ടി കോണ്‍ഗ്രസ്സ് വിട്ടുവീഴ്ചക്ക് തയ്യാറാവുകയാണ്. ബി ജെ പിയുടെ നിലപാടുകളുമായും കോണ്‍ഗ്രസ്സ് സമരസപ്പെട്ടു.
തോല്‍വികളില്‍ നിന്ന് കോണ്‍ഗ്രസ്സ് പാഠം പഠിക്കുന്നില്ല. വര്‍ഗീയതക്ക് മാന്യത കല്‍പ്പിച്ചു നല്‍കി. പാലക്കാട്ടെ യു ഡി എഫിന്റെ വിജയം ആഘോഷിച്ചത് എസ് ഡി പി ഐ ആണ്. വിജയത്തിന്റെ നേരവകാശി എസ് ഡി
പി ഐ എന്ന് അവര്‍ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണിപ്പൂരില്‍ വംശഹത്യ നടന്നപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. വംശഹത്യ നടക്കട്ടെയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പൗരത്വം നല്‍കുന്ന കാര്യത്തില്‍ വിവേചനം കാട്ടി. അതിലും മതം ഘടകമായെന്നും മുഖ്യമന്ത്രി പറഞ്ഞു.