Connect with us

Thrikkakara by-election

ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവെക്കണം: കെ സുധാകരന്‍

എല്ലാ അധികാരവും ദുര്‍വിനിയോഗം ചെയ്തിട്ടും ക്യാപ്റ്റന്‍ നിലംപരിശമായി

Published

|

Last Updated

കൊച്ചി | തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ജനം നല്‍കിയ പ്രഹരം മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫ് ചരിത്ര വിജയം നേടിയ പശ്ചാത്തലത്തിലാണ് കെ സുധാകരന്റെ പ്രതികരണം.

‘ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ട് വോട്ടെണ്ണല്‍ നടക്കുമ്പോഴും ഓരോ കാതം പിറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് കാണുന്നത്. ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷ സര്‍ക്കാറിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമായാണ് കാണുന്നത്. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു തിരഞ്ഞെടുപ്പ് ജനവിധിയാണെന്ന്. അങ്ങനെയാണെങ്കില്‍ ജനഹിതം മാനിച്ച് നൂറു തികക്കുമെന്ന് പ്രഖ്യാപിച്ച്, എല്ലാ അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്ത് നിയോജക മണ്ഡലത്തില്‍ കുത്തിപ്പിടിച്ചിരുന്ന മുഖ്യമന്ത്രി രാജിവെക്കുകയാണ് വേണ്ടതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest