Connect with us

National

ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ രാജി വെക്കില്ലെന്ന്  മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംങ്  സുഖു

മുഖ്യമന്ത്രി രാജി വെച്ചെന്ന് ഹിമാചല്‍ പ്രദേശ് പ്രതിപക്ഷ നേതാവ് ജയറാം താക്കൂര്‍ പ്രഖ്യാപിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഹിമാചല്‍ പ്രദേശില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ രാജി വെക്കില്ലെന്നുറപ്പിച്ച് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംങ്  സുഖു. മുഖ്യമന്ത്രി രാജി വെച്ചെന്ന് ഹിമാചല്‍ പ്രദേശ് പ്രതിപക്ഷ നേതാവ് ജയറാം താക്കൂര്‍ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആറ് എം എല്‍ എ മാരും മൂന്ന് സ്വതന്ത്രരും ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതോടെയാണ് ഹിമാചലില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 68 അംഗ നിയമസഭയില്‍ കേവലഭൂരിക്ഷത്തിന് 35 എം എല്‍ എ മാരുടെ പിന്തണ വേണമെന്നിരിക്കെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ 34 പേരാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തത്.

ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പി ശ്രമം ആരംഭിക്കുകയായിരുന്നു. എന്നാല്‍ ആരും തന്റെ രാജി ആവശ്യപ്പെട്ടില്ലെന്നും താന്‍ രാജി വെക്കില്ലെന്നും ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംങ്  സുഖു വ്യക്തമാക്കി. നിയമസഭയില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest