Connect with us

Kerala

മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിക്കരുതായിരുന്നു: കുഞ്ഞാലിക്കുട്ടി

വെറുപ്പിന്റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല

Published

|

Last Updated

മലപ്പുറം | മുസ്്‌ലിം ലീഗിനെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ മലപ്പുറത്തിനെതിരായ പ്രസ്താവനയാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി കെ കുഞ്ഞാലിക്കുട്ടി.

വെറുപ്പിന്റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു.തേങ്ങ കക്കാന്‍ കയറി പിടിക്കപ്പെട്ടയാള്‍ കുറുന്തോട്ടി പറിക്കാന്‍ കയറിയതാണെന്നു പറഞ്ഞ പോലെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടെത്. ആ പ്രസ്താവന ലീഗിനെ കുറിച്ചല്ല. വ്യഖ്യാനം കൊണ്ട് അത് മാറ്റാനാവില്ല. ലീഗിന്റെ മതേതരത്വം വെളിപ്പെടാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ലീഗിനെ കുറിച്ചാണ് പ്രസ്താവന എന്ന് കേട്ടാല്‍ ഭയപ്പെടുകയുമില്ല.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിച്ചാല്‍ അവര്‍ മോശം ആവും. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിക്കരുതായിരുന്നു. വഖഫ് ദേശീയ പ്രശ്‌നമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു

 

Latest