inquest
ഇന്‍ക്വസ്റ്റിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി പോലീസ് മേധാവി; രാത്രിയിലും ഇൻക്വസ്റ്റ് നടത്താം
നാല് മണിക്കൂറിനകം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഡി ജി പി അറിയിച്ചു.
തിരുവനന്തപുരം | അസ്വാഭാവിക മരണങ്ങള്‍ക്കുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. രാത്രിയിലും ഇൻക്വസ്റ്റ് നടത്താമെന്നതാണ് പ്രധാന മാർഗനിർദേശം. ഇന്‍ക്വസ്റ്റ് എസ് എച്ച് ഒമാരുടെ നേതൃത്വത്തിലാകണം. നാല് മണിക്കൂറിനകം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഡി ജി പി അറിയിച്ചു.
നാല് മണിക്കൂറിലധികമായാല്‍, അധികം വരുന്ന സമയം കൃത്യമായി രേഖപ്പെടുത്തണം. ജില്ലാ പോലീസ് മേധാവിമാരുടെ നിരീക്ഷണം നിര്‍ബന്ധമായും വേണം. ഇന്‍ക്വസ്റ്റ് കഴിഞ്ഞ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കാന്‍ കാലതാമസം പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
---- facebook comment plugin here -----