Connect with us

Kerala

തലശ്ശേരിയില്‍ കുട്ടിയെ ആക്രമിച്ച സംഭവം: പോലീസിന് ഇതെന്തു പറ്റിയെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രി ഉറങ്ങുകയാണെന്ന് സതീശന്‍. പാര്‍ട്ടിയാണ് പോലീസിനെ നിയന്ത്രിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | തലശ്ശേരിയില്‍ കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പോലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോലീസിന് ഇതെന്തു പറ്റിയെന്ന് സതീശന്‍ ചോദിച്ചു. പരാതി ലഭിച്ചിട്ടും അടിയന്തര നടപടി സ്വീകരിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഉറങ്ങുകയാണെന്ന് സതീശന്‍ പറഞ്ഞു. പാര്‍ട്ടിയാണ് പോലീസിനെ നിയന്ത്രിക്കുന്നത്. എല്ലാം ദിവസവും പോലീസിനെതിരെ പുതിയ പരാതികള്‍ ഉണ്ടാകുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

Latest