Connect with us

National

ഡല്‍ഹിയില്‍ കുട്ടി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

40 അടി താഴ്ചയും ഒന്നര അടി വീതിയുമുള്ള കുഴല്‍ക്കിണറിലേക്കാണ് കുട്ടി വീണത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ കേശോപുര്‍ മാണ്ഡിയില്‍ കുട്ടി കുഴല്‍ക്കിണറില്‍ വീണു. 40 അടി താഴ്ചയും ഒന്നര അടി വീതിയുമുള്ള കുഴല്‍ക്കിണറിലേക്കു പതിച്ച കുട്ടിക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ജല ബോര്‍ഡ് പ്ലാന്റിനുള്ളിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് വികാസ്പുരി പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്.

ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ ഡി ആര്‍ എഫ്)യും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുഴല്‍ക്കിണറിന് സമീപത്തായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനാണ് ശ്രമം.

 

Latest