Kerala
അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണ് കുട്ടിക്ക് പരുക്ക്; വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
അങ്കണവാടികളുടെ സുരക്ഷതിത്വം ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
ഇടുക്കി | ഇടുക്കി അടിമാലി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടാംനിലയില്‍ നിന്നാണ് കുട്ടി വീണത്. ആന്റോ- അനീഷ ദമ്പതികളുടെ മകളായ മെറീനയ്ക്കാണ് തലയ്ക്കും കഴുത്തിലും പരുക്കേറ്റത്. അങ്കണവാടിയുടെ പ്രവര്‍ത്തനസമയം അവസാനിക്കാനിരിക്കേയാണ് അപകടം ഉണ്ടായത്.
മുറിയുടെ പുറത്തേക്ക് വന്ന കുട്ടി ഗ്രില്ലിനിടയിലൂടെ പാറക്കൂട്ടത്തിനിടയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു.ഇന്നലെ വൈകീട്ടാണ് സംഭവം. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടി വീഴാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
അതേസമയം അങ്കണവാടി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. അങ്കണവാടികളുടെ സുരക്ഷതിത്വം ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ വനിത ശിശുവികസ വകുപ്പ് ഡയറക്ടക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.