Kerala
കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിയ കേസ്; പ്രതി റിമാന്‍ഡില്‍
14 ദിവസത്തേക്കാണ് പ്രതി മുഹമ്മദ് ഷിഹാദിനെ റിമാന്‍ഡ് ചെയ്തത്. ഷിഹാദിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

തലശ്ശേരി | തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടിയ കേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതി പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാദിനെ റിമാന്‍ഡ് ചെയ്തത്. ഷിഹാദിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
നടന്നത് നരഹത്യാ ശ്രമമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കാറില്‍ ചാരിനിന്ന കുട്ടിയുടെ തലക്ക് ഇടിക്കുകയും ദേഹത്ത് ചവിട്ടുകയുമായിരുന്നു പ്രതി.
---- facebook comment plugin here -----