Connect with us

Kerala

കുട്ടിയെ ചവിട്ടിയ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

നരഹത്യാ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.

Published

|

Last Updated

തലശ്ശേരി | തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിയ കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. നരഹത്യാ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. പ്രതി മുഹമ്മദ് ഷിഹാദിനെതിരെ തലശ്ശേരി സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഷിഹാദ് കാര്‍ നിര്‍ത്തിയിരുന്നത് നോ പാര്‍ക്കിങ് ഏരിയയിലാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കുട്ടി മാറിയില്ലായിരുന്നെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം സംഭവിക്കുമായിരുന്നു. ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിന്റെ വിരോധമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

 

Latest