Connect with us

Kerala

വീണ്ടും ബാലവിവാഹം; യുവാവിനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Published

|

Last Updated

ഇടുക്കി | സംസ്ഥാനത്ത് വീണ്ടും ബാലവിവാഹം. മൂന്നാറിലാണ് സംഭവം. 17 വയസുള്ള പെണ്‍കുട്ടിയെ 26 കാരന്‍ വിവാഹം കഴിക്കുകയായിരുന്നു.

സംഭവത്തില്‍ യുവാവിനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

ഇതിനു മുമ്പ് മൂന്നാറിന് 36 കിലോമീറ്റര്‍ അകലെയുള്ള ഇടമലക്കുടിയിലും ബാലവിവാഹം നടന്നിരുന്നു. 16കാരിയെ 47കാരന്‍ വിവാഹം കഴിക്കുകയായിരുന്നു. ആ സംഭവത്തിലും പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റുകയും ചെയ്തു.