National
അസമിലെ ശൈശവ വിവാഹ അറസ്റ്റ്; പീഡന പരാതികളില്ലാതെ എങ്ങനെ പോക്‌സോ ചുമത്തുമെന്ന് ഗുവാഹത്തി ഹൈക്കോടതി
വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹം കഴിച്ച പുരുഷന്‍മാരെ അറസ്റ്റ് ചെയ്യുന്നതിനെ കോടതി വിമര്‍ശിച്ചു.
ഗുവാഹത്തി| അസമിലെ ശൈശവ വിവാഹ അറസ്റ്റുകള്‍ ചോദ്യംചെയ്ത് ഗുവാഹത്തി ഹൈക്കോടതി. പീഡന പരാതികളില്ലാതെ എങ്ങനെയാണ് പോക്‌സോ ചുമത്തുകയെന്ന് കോടതി ആരാഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹം കഴിച്ച പുരുഷന്‍മാരെ അറസ്റ്റ് ചെയ്യുന്നതിനെ കോടതി വിമര്‍ശിച്ചു.
കൂട്ട അറസ്റ്റുകള്‍ കുടുംബ ജീവിതം തകര്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അതോടൊപ്പം 9 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. ശൈശവ വിവാഹം ശരിയായ കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത് ശരിയായ നിലപാട് അല്ലെന്നും കോടതി പറഞ്ഞു.
നാലു ദിവസത്തിനിടെ 3000ത്തില്‍ അധികം പേരെയാണ് ശൈശവ വിവാഹത്തിന്റെ പേരില്‍ അസമില്‍ കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.