Connect with us

National

ശൈശവ വിവാഹം: അസമില്‍ 1800ല്‍ അധികം പേരെ അറസ്റ്റ് ചെയ്തു

ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവരെ സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യും

Published

|

Last Updated

ഗുവാഹത്തി| അസമില്‍ ശൈശവ വിവാഹത്തിനെതിരെ കര്‍ശന നടപടി. 1800ല്‍ അധികം പേരെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ശൈശവ വിവാഹത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന് നല്‍കിയ നിര്‍ദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവരെ സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസമില്‍ രണ്ടാഴ്ചക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത 4004 ശൈശവ വിവാഹ കേസുകളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച തൊട്ട് ഈ കേസുകളില്‍ നടപടി ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.