Kerala
വടകരയില്‍ വീട്ടുമുറ്റത്ത് നിന്ന് കുട്ടിയെ കാണാതായി; കണ്ടെത്തിയത് പുഴയില്‍ മരിച്ച നിലയില്‍
വടകര വക്കീല്‍ പാലത്തിന് സമീപമുള്ള പുഴയിലാണ് രണ്ട് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്
കോഴിക്കോട് | വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായി. കാണാതായ കുറുക്കോത്ത് കെസി ഹൗസില്‍ ഷമീര്‍-മുംതാസ് ദമ്പതികളുടെ മകള്‍ ഹവ്വ ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തി.
വടകര വക്കീല്‍ പാലത്തിന് സമീപമുള്ള പുഴയിലാണ് രണ്ട് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വീട്ടില്‍ നിന്ന് 50 മീറ്ററോളം മാത്രം അകലെയുള്ള പുഴയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----