Connect with us

From the print

മദ്‌റസക്കെതിരെ ബാലാവകാശ കമ്മീഷൻ കത്ത്; എതിർപ്പുമായി എൻ ഡി എ ഘടക കക്ഷികളും

ആന്ധ്രാ പ്രദേശിൽ നിന്നുള്ള ടി ഡി പിയും ബിഹാറിലെ എൽ ജെ പിയുമാണ് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡൽഹി | മദ്‌റസകൾക്ക് നൽകുന്ന ഫണ്ട് നിർത്തണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ വിയോജിപ്പുമയി എൻ ഡി എ ഘടകകക്ഷികളും. ആന്ധ്രാ പ്രദേശിൽ നിന്നുള്ള ടി ഡി പിയും ബിഹാറിലെ എൽ ജെ പിയുമാണ് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. മദ്‌റസകൾക്ക് ഫണ്ട് നൽകുന്നത് നിർത്തലാക്കാനാകില്ലെന്നാണ് ടി ഡി പിയും ചിരാഗ് പാസ്വാന്റെ പാർട്ടിയും വ്യക്തമാക്കുന്നത്. മദ്‌റസകളിൽ പൊതുവിദ്യാഭ്യാസം പ്രത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ആവശ്യമാണെങ്കിൽ സ്വീകരിക്കണമെന്നും ഇരുപാർട്ടികളും ആവശ്യപ്പെടുന്നു. മദ്റസകൾ നിയമം ലംഘിച്ചാൽ നടപടിയെടുക്കുകയല്ലാതെ കണ്ണടച്ച് അടച്ചൂപൂട്ടാൻ പറ്റില്ലെന്ന് ലോക് ജനശക്തി പാർട്ടി വക്താവ് എ കെ വാജ്പയി പറഞ്ഞു.

“വിദ്വേഷം പരത്തുന്നത്’
അതേസമയം, പ്രതിപക്ഷ കക്ഷികൾ അതിശക്തമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. സമൂഹത്തിൽ വിദ്വേഷം പരത്തുന്ന സർവ നടപടിയും ബി ജെ പി കൈക്കൊള്ളുന്നുണ്ടെന്ന് സമാജ്്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കിൽ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള നടപടി സ്വീകരിക്കണം. സംസ്‌കൃത സ്‌കൂളുകളും ഇവർ അധികാരത്തിൽ തുടർന്നാൽ പൂട്ടിക്കും. ബി ജെ പി എല്ലാം സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

“ഞെട്ടിക്കുന്നത്’
എൻ സി പി സി ആർ ശിപാർശ ഞെട്ടിക്കുന്നതാണെന്നും മദ്‌റസകൾക്കുള്ള ഫണ്ട് തടയുന്നത് വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണെന്നും കോൺഗ്രസ്സ് നേതാവ് പവൻ ഖേര പറഞ്ഞു.
ഇതേ വിഷയത്തിൽ സുപ്രീം കോടതിക്ക് മുന്നിൽ കേസ് നിലനിൽക്കുമ്പോഴാണ് അത് മറികടന്ന് എൻ സി പി സി ആർ ശിപാർശ നൽകിയിരിക്കുന്നതെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി.