Malappuram
സ്‌നേഹബന്ധങ്ങളുടെ വാതായനം തുറന്നിട്ട ശിശുദിനാഘോഷം
മേല്‍മുറി ജിഎംയുപിഎസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മജീദ് സാര്‍ അധ്യക്ഷനായ ചടങ്ങ് മഅ്ദിന്‍ ഏബിള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനീര്‍ മോങ്ങം ഉദ്ഘാടനം ചെയ്തു.
മലപ്പുറം | ശിശുദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ ഏബിള്‍ വേള്‍ഡും മേല്‍മുറി ജിഎംയുപി സ്‌കൂളും ചേര്‍ന്ന് സംഘടിപ്പിച്ച സോള്‍ സിങ്ക് ബഡി മീറ്റ് സമഗ്രതയും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്ന വിശേഷദിനമായി മാറി. വിദ്യാര്‍ഥികളില്‍ പരസ്പര സ്‌നേഹവും മാനവികതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടിയില്‍ കുട്ടികള്‍ വേദനയും വൈകല്യവും മറന്നു സ്‌നേഹത്തിന്റെ അമ്പരപ്പുള്ള ബന്ധങ്ങള്‍ സൃഷ്ടിച്ചു.
മേല്‍മുറി ജിഎംയുപിഎസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മജീദ് സാര്‍ അധ്യക്ഷനായ ചടങ്ങ് മഅ്ദിന്‍ ഏബിള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനീര്‍ മോങ്ങം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ അതുല്യമായ അവബോധവും പരിഗണനയും വളര്‍ത്താനുള്ള പ്രതിജ്ഞയുമായാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
വിവിധ രീതികളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സൗഹൃദബന്ധം സ്ഥാപിച്ചു. മഅ്ദിന്‍ ഏബിള്‍ വേള്‍ഡ് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ മായ ടീച്ചര്‍ വിദ്യാര്‍ത്ഥികളില്‍ ഉള്‍ക്കാഴ്ച നല്‍കുന്ന ബോധവല്‍ക്കരണ സെഷന് നേതൃത്വം വഹിച്ചു.
പ്രസ്തുത ചടങ്ങിന്റെ ഭാഗമായി അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ കുട്ടികളുടെ അന്തരാളം കണ്ടെത്തുക എന്ന സെഷന് പൂക്കോട്ടൂര്‍ ഹോമിയോപ്പതിക്ക് ക്ലിനിക്കിലെ ഹോമിയോപ്പതിക്ക് ഫിസിഷ്യന്‍ ഡോക്ടര്‍ മുഹമ്മദ് ഷിബിലി നേതൃത്വം നല്‍കി.
മുഹമ്മദ് സാദിഖ് അലി അദനി, വിമല, മറ്റു ടേബിള്‍ വേള്‍ഡ് അധ്യാപകര്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ തമ്മില്‍ ശക്തമായ ബന്ധങ്ങള്‍ സ്ഥാപിച്ച് ഒരുമയും അനുഗ്രഹവും പിന്തുണയും തേടിയുള്ള പുതിയ സ്വപ്നങ്ങളുമായി ഒരുമിച്ച് പറന്നുയരാം എന്ന സന്ദേശത്തോടെയാണ് പരിപാടി അവസാനിച്ചത്.