Connect with us

International

ഗസ്സയില്‍ കുട്ടികളെ യന്ത്രത്തോക്കുകളാല്‍ കൊല്ലുന്നു; ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മാര്‍പ്പാപ്പ

ഗസ്സയില്‍ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാര്‍പാപ്പ നേരത്തേ പറഞ്ഞിരുന്നു

Published

|

Last Updated

വത്തിക്കാന്‍ സിറ്റി |  ”ഗസ്സയില്‍ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു… കുട്ടികളെ യന്ത്രത്തോക്കുകളാല്‍ കൊല്ലുന്നു. സ്‌കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണം നടത്തുന്നു. എന്തൊരു ക്രൂരതയാണിത്…” ഇസ്്‌റാഈല്‍ നടത്തുന്ന ക്രൂരമായ ഫലസ്തീന്‍ അധിനിവേശത്തിനെതിരെ വീണ്ടും അപലപിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണിത്.

ഗസ്സയില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 12 പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇസ്്‌റാഈല്‍ ക്രൂരതക്കെതിരെ മാര്‍പ്പാപ്പയുടെ ശക്തമായ പ്രതികരണമുണ്ടായത്. പ്രതിവാര പ്രാര്‍ഥനക്ക് ശേഷമുള്ള അഭിസംബോധനത്തിലാണ് മാര്‍പാപ്പ വികാരഭരിതനായത്.

ഇസ്്‌റാഈല്‍ ഗസ്സയില്‍ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാര്‍പാപ്പ ഇന്നലെ പറഞ്ഞിരുന്നു. വാര്‍ഷിക ക്രിസ്മസ് പ്രസംഗത്തിലായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശങ്ങള്‍. ‘ഇന്നലെ കുട്ടികള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇത് ക്രൂരതയാണ്, യുദ്ധമല്ല. എന്റെ ഹൃദയത്തെ സ്പര്‍ശിച്ചതിനാലാണ് ഞാനിത് തുറന്നുപറയാന്‍ ആഗ്രഹിച്ചത്’ വത്തിക്കാനിലെ വിവിധ വകുപ്പുകളെ നയിക്കുന്ന കത്തോലിക്കാ കര്‍ദിനാള്‍മാരോട് സംസാരിക്കവെയാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞു.

ഗസ്സയില്‍ ഇസ്്‌റാഈല്‍ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു.

Latest