Connect with us

independence day celebrations

വര്‍ണ വിസ്മയം തീര്‍ത്ത് കുരുന്നുകള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഐ സി എഫ് ജിദ്ദ സെന്റര്‍ കമ്മിറ്റിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഇമാം റാസി വെക്കേഷന്‍ മദ്രസയിലെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു വാദി മുറയ്ഖ് ഇസ്തിറാഹയിലായിരുന്നു ആഘോഷ പരിപാടികള്‍.

Published

|

Last Updated

ജിദ്ദ | ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇമാം റാസി വൊക്കേഷന്‍ മദ്രസയിലെ പിഞ്ചുകുട്ടികള്‍ ആടിയും പാടിയും വിവിധ കലാ കായിക മത്സരപരിപാടികള്‍ സംഘടിപ്പിച്ചും ത്രിവർണ പതാകകളും ബലൂണുകളും നെഞ്ചോടുചേര്‍ത്തും ആഘോഷപരിപാടികളില്‍ പങ്കാളികളായി. ഐ സി എഫ് ജിദ്ദ സെന്റര്‍ കമ്മിറ്റിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഇമാം റാസി വെക്കേഷന്‍ മദ്രസയിലെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു വാദി മുറയ്ഖ് ഇസ്തിറാഹയിലായിരുന്നു ആഘോഷ പരിപാടികള്‍.

ഭാരതത്തിന്റെ പൈതൃകവും പാരമ്പര്യമൂല്യവും ഉയര്‍ത്തിപ്പിടിക്കുവാനുള്ള സന്ദേശം നല്‍കിയായിരുന്നു പരിപാടികള്‍ സമാപിച്ചത്. ഐ സി എഫ് ജിദ്ദ സെന്റര്‍ നേതാക്കളായ ഹസന്‍ സഖാഫി, മുഹ്സിന്‍ സഖാഫി, ഹനീഫ പെരിന്തല്‍മണ്ണ, മുഹ്‌യുദ്ദീന്‍ അഹ്സനി, സിദ്ദീഖ് മുസ്ലിയാര്‍ നേതൃത്വം നല്‍കി.

 

Latest