Editors Pick
കുട്ടികളെ പുറത്ത് കളിക്കാൻ വിടണം; കാരണങ്ങൾ ഇതാണ്!
ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് കാര്യമായി സംഭാവന നൽകുന്നുണ്ട്.
കുട്ടികൾ കൂട്ടുകാർക്കൊപ്പം പുറത്ത് കളിക്കാൻ പോകട്ടേയെന്ന് ചോദിച്ചാൽ നെറ്റി ചുളിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. എന്നാൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടേണ്ടത് നിർബന്ധമാണ്. അതിന് ചില കാരണങ്ങളുണ്ട്.
ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് കാര്യമായി സംഭാവന നൽകുന്നുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ശക്തി, മെയ്‌വഴക്കം എന്നിവ വർദ്ധിപ്പിക്കുന്നു. ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ശാരീരിക നേട്ടങ്ങൾക്കപ്പുറം, ഔട്ട്ഡോർ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു എന്നതാണ് പ്രധാനം. സമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠ ലഘൂകരിക്കാനും വീടിനുപുറത്തെ കളികൾ സഹായിക്കും.
സർഗ്ഗാത്മകത, പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്, ടീം വർക്ക് എന്നിവ വർദ്ധിപ്പിക്കുകയും വ്യക്തിഗത വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു എന്നതും പ്രധാനമാണ്.
വിദ്യാർഥികൾ പ്രകൃതിയിലൂടെ സ്വാതന്ത്ര്യവും ആത്മവിശ്വാസവും കെട്ടിപ്പടുക്കുന്നു. അവരുടെ പാരിസ്ഥിതിക ബന്ധം ശക്തിപ്പെടുത്താനും ഔട്ട്‌ഡോർ ആക്‌ടിവിറ്റീസ് സഹായിക്കും.
അതുപോലെ ഔട്ട്ഡോർ ലേണിംഗ് അക്കാദമിക് പ്രകടനം വർദ്ധിപ്പിക്കുകയും മികച്ച ഗ്രേഡുകൾ നേടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും വിദ്യാർഥികളെ സഹായിക്കുന്നമെന്നും പഠനങ്ങൾ പറയുന്നു. പഠനസമയത്ത് കുറച്ചുനേരം വിനോദങ്ങളിൽ ഏർപ്പടുന്നത് ഊർജ്ജവും ഏകാഗ്രതയും നൽകും. അതുപോലെ പ്രതിരോധശേഷിയും വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായി നേരിടാനും ഇത് വിദ്യാർഥികളെ സഹായിക്കുന്നു.