vaccination
കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കി; കുത്തിവെച്ചത് കൊവിഡ് വാക്‌സീന്‍
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട പ്രതിരോധ വാക്‌സീന് പകരം കൊവിഷീല്‍ഡ് വാക്‌സീന്‍ നല്‍കുകയായിരുന്നു
തിരുവനന്തപുരം | കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയതായി പരാതി. പതിനഞ്ച് വയസ്സിലെ കുത്തിവെപ്പിന് പകരം കൊവിഡ് വാക്‌സീന്‍ നല്‍കിയതായാണ് പരാതി. തിരുവനന്തപുരം ആര്യനാട് ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട പ്രതിരോധ വാക്‌സീന് പകരം കൊവിഷീല്‍ഡ് വാക്‌സീന്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ നിരീക്ഷണത്തിലാണ്.
---- facebook comment plugin here -----