Connect with us

Oman

തണുത്ത് വിറച്ച് ഒമാൻ; മഞ്ഞ് മൂടി ജബൽ ശംസ്

താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിൽ

Published

|

Last Updated

മസ്കത്ത് | ഒമാനിലെ ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് ശക്തമായി. ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യത്തിൻ്റെ പല ഭാഗത്തും അനുഭവപ്പെടുന്നത്. മഞ്ഞ് മൂടിക്കിടക്കുകയാണ് പല പ്രദേശങ്ങളും. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ജബല്‍ ശംസ് പൂർണമായും മഞ്ഞിൽ മൂടിയിരിക്കുകയാണ്.

താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിലെത്തി. ഉയർന്ന പ്രദേശങ്ങളിലെല്ലാം അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ജബല്‍ അഖ്ദറിലും പൂർണമായും മഞ്ഞ് മൂടിയിരിക്കുകയാണ്. ഇതേതുടർന്ന് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു.

Latest