Connect with us

Editors Pick

അമേരിക്കൻ എ ഐ രാജാക്കന്മാരെ അട്ടിമറിച്ച് ചൈനയുടെ ഡീപ്‍സീക്ക്

ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി ഇത് മാറി. വൻ ജനപ്രീതിയാണ് ആപ്പിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

Published

|

Last Updated

ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം നടന്നു കൊണ്ടിരിക്കുയകയാണ്. ഇതിനിടയിൽ ടെക്നോളജിലയിലെ സ്ഥിരം ശക്തിയായ അമേരിക്കയെ തള്ളിമാറ്റി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ് ചൈനീസ് എ.ഐ ആയ ഡീപ്‍സീക്ക് ആർ.വൺ. ജനപ്രിയ എഐ ടൂളുകളായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയെയും, ഗൂഗിൾ ജെമിനിയെയും പിന്തള്ളി കുതിക്കുകയാണ് ഡീപ്‍സീക്ക് ആർ വൺ. ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി ഇത് മാറി. വൻ ജനപ്രീതിയാണ് ആപ്പിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കാര്യക്ഷമതയും കുറഞ്ഞ ചെലവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഓപ്പൺ എ ഐ യേക്കാൾ ഇരുപത് മുതൽ അൻപത് മടങ്ങ് വരെ കുറവാണ് ഇതിന്ടെ ചിലവ്.

ചൈനയിലെ ഹാങ്ഷൌ ആസ്ഥാനമായുള്ള എ.ഐ ഗവേഷണ ലാബാണ് ഡീപ്‍സീക്ക്. അതിന്റെ ഏറ്റവും പുതിയ എഐ വേർഷനാണ് ആർ വൺ. എ ഐയിലും ക്വാണ്ടിറ്റേറ്റീവ് ഫിനാൻസിലും പശ്ചാത്തലമുള്ള എൻജിനീയറും സംരംഭകനുമായ ലിയാങ് വെൺഫെങ് 2023ലാണ് കമ്പനി സ്ഥാപിച്ചത്. ജെമിനിയെയും, ഓപ്പൺ എ. ഐ യെയും വെല്ലുന്ന നിരവധി ഭാഷ മോഡലുകൾ ഡീപ്സീക് പുറത്തിറക്കിയിട്ടുണ്ട്.

എഐ വികസിപ്പിക്കുന്നതിനുള്ള ചൈനയുടെ കഴിവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചൈനയിലേക്കുള്ള അഡ്വാൻസ് സെമി കണ്ടക്ടർ കയറ്റുമതിയിൽ യു. എസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സമയത്താണ് ഡീപ്സീകിന്റെ മുന്നേറ്റം. ഓഹരി വിപണിയിലെ ഡീപ്സീകിന്റെ കുതിച്ചു ചാട്ടം മറ്റുള്ള കമ്പനികളുടെ ഓഹരിയിൽ വൻ ഇടിവിനും ഇടയാക്കിയിട്ടുണ്ട്.

മറ്റ് എഐ ടൂളുകളെ അപേക്ഷിച്ച് വളരെ സുഗമമായി ഉപയോഗിക്കാൻ കഴിയുമെന്നതും അതോടൊപ്പം ഡീപ് തിങ്കിംങ് മെത്തേടിലൂടെ AI എങ്ങനെയാണ് കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് എന്ന് ഉപഭോക്താവിന് അറിയാൻ കഴിയുമെന്നതും ഇതിന്റെ സവിശേഷതയാണ്. വളരെ ക്വാളിറ്റിയുള്ള മറ്റ് ഭാഷ സേവനങ്ങളും ഡീപ്സീക് നല്കുന്നുണ്ട്. മറ്റുള്ള AI കളൊക്കെ സാമ്പത്തിക ബാധ്യതയിലായിരിക്കെ ഡീപ്സീക് ഇപ്പോൽ തന്നെ ലാഭത്തിലാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Latest