Connect with us

International

തായ്‌വാന്‍ വിഷയത്തില്‍ ചൈനയുടെ യുദ്ധഭീഷണി; യു എസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍

യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസിയുടെ വിമാനം തായ്‌വാനില്‍ ഇറങ്ങിയത്.

Published

|

Last Updated

തായ്‌പെയ് സിറ്റി | തായ്‌വാന്‍ വിഷയത്തില്‍ ചൈന യുദ്ധഭീഷണി മുഴക്കിയതിനിടെ യു എസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസിയുടെ വിമാനം തായ്‌വാനില്‍ ഇറങ്ങിയത്. പെലോസിക്ക് 101 കെട്ടിടത്തില്‍ ലൈറ്റ് തെളിയിച്ച് തായ്‌വാന്‍ സ്വാഗതമോതി. തായ്‌വാന് പെലോസി പിന്തുണ അറിയിച്ചു. തായ്‌വാനില്‍ ജനാധിപത്യത്തിനായി പോരാടുമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനക്ക് റഷ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനില്‍ നിന്ന് എട്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിക്കഴിഞ്ഞു. നാല് യുദ്ധക്കപ്പലുകളും അമേരിക്ക കടലില്‍ വിന്യസിച്ചിട്ടുണ്ട്. നിശ്ശബ്ദരായിരിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചു. അമേരിക്ക പ്രകോപനമുണ്ടാക്കുകയാണെന്ന് റഷ്യ ആരോപിച്ചു.

 

 

Latest