National
അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ എതിര്‍ത്ത് ചൈന
കഴിഞ്ഞയാഴ്ച ചൈന തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു.
ന്യൂഡല്‍ഹി| ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ ശക്തമായി എതിര്‍ത്ത് ചൈന.
കഴിഞ്ഞയാഴ്ച ചൈന തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു.സാങ്നാന്‍ ചൈനയുടെ ഭാഗമാണെന്ന്് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചൈനീസ് വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.വരുംദിവസങ്ങളില്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്ന ്അമിത്ഷാ ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള കിബിത്തൂ ഗ്രാമത്തില്‍ ‘വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം’ ആരംഭിക്കാമിരിക്കുകയാണ്.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ചൈന സ്വന്തം കണ്ടുപിടുത്തങ്ങളുടെ പേരുകള്‍ നല്‍കുന്നത് യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്ന്് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.പ്രദേശങ്ങളുടെ പേരുമാറ്റി അരുണാചല്‍ പ്രദേശിന്മേല്‍ അവകാശവാദം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ അമേരിക്കയും ശക്തമായി എതിര്‍ത്തു.