International
ടിക് ടോക്ക് നിരോധിക്കുന്നതിനുള്ള യുഎസ് ബില്ലിനെതിരെ ചൈന
ചില വിദേശ സാങ്കേതിക ആപ്പുകള്‍ നിരോധിക്കുന്ന യുഎസ് ബില്ലില്‍ ടിക് ടോക്കും ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് വക്താവ് മാവോ നിംഗ് ഇക്കാര്യം പറഞ്ഞത്.
ബെയ്ജിംഗ്| ചൈനയുടെ വികസന അവകാശങ്ങള്‍ നഷ്ടപ്പെടുത്താനും ആധിപത്യം സ്ഥാപിക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ചൈന.
ചില വിദേശ സാങ്കേതിക ആപ്പുകള്‍ നിരോധിക്കുന്ന യുഎസ് ബില്ലില്‍ ടിക് ടോക്കും ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് വക്താവ് മാവോ നിംഗ് ഇക്കാര്യം പറഞ്ഞത്.
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് പോലുള്ള വിദേശ സാങ്കേതിക ആപ്പുകള്‍ നിരോധിക്കാന്‍ രണ്ട് യുഎസ് സെനറ്റര്‍മാര്‍ ഈ ആഴ്ച നിയമനിര്‍മ്മാണം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായും സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ പറഞ്ഞു.
---- facebook comment plugin here -----