Connect with us

From the print

സൈനിക ചെലവ് വർധിപ്പിക്കാൻ ഒരുങ്ങി ചൈന

അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ്

Published

|

Last Updated

ബീജിംഗ് | അയൽരാജ്യങ്ങളുമായുള്ള ബന്ധം വഷളാകുകയും തായ്‌വാനുമായുള്ള ആക്രമണങ്ങൾ വർധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിൽ സൈനിക ബജറ്റ് 7.2 ശതമാനം വർധിപ്പിക്കുമെന്ന് ചൈന. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പാണിത്.

വാർഷിക ധനകാര്യ മന്ത്രാലയ റിപോർട്ടിൽ തായ്‌വാനോടുള്ള നിലപാട് കടുപ്പിക്കുമെന്ന് ബീജിംഗ് പറഞ്ഞു. തായ്‌വാൻ തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ചൈന, ആവശ്യമെങ്കിൽ ദ്വീപ് വീണ്ടെടുക്കാൻ സേനയെ രംഗത്തിറക്കുമെന്നും വ്യക്തമാക്കി.

തായ്‌വാനിൽ സായുധ സേന ഈ വർഷം നടത്തുന്ന മിസൈൽ അഭ്യാസങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. നാഷനൽ പീപ്പിൾസ് കോൺഗ്രസ്സിൽ പുറത്തിറക്കിയ വാർഷിക ധനമന്ത്രാലയ റിപോർട്ട് പ്രകാരം ഈ വർഷത്തെ സൈനിക ചെലവ് 1.67 ട്രില്യൺ യുവാൻ (181.7 ബില്യൺ പൗണ്ട്) ആയി ഉയരുമെന്ന് ചൈന പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം പ്രതിരോധ ബജറ്റ് 1.5 ട്രില്യൺ യുവാൻ (177.1 ബില്യൺ) ആയിരുന്നു. യു എസിന് പിന്നാലെ ലോകത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിരോധ ബജറ്റാണിത്. സൈനിക ചെലവ് വർധിപ്പിക്കാനായി ജോ ബൈഡൻ കഴിഞ്ഞ വർഷം അവസാനം 698 ബില്യൺ പൗണ്ടിന്റെ പ്രതിരോധ ബില്ലിലാണ് ഒപ്പുവെച്ചത്.