Connect with us

International

പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സഹായിക്കും; പാകിസ്താന് പിന്തുണയുമായി ചൈന

പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണക്കുന്നതായും ചൈന

Published

|

Last Updated

ന്യൂഡല്‍ഹി |  പഹല്‍ഗാം ഭീകരാക്രമണത്തിന് പിറകെ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രിക്ക് ചൈനീസ് വിദേശകാര്യ മന്ത്രി ഉറപ്പുനല്‍കി.ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണക്കുന്നതായും ചൈന അറിയിച്ചു.

ഇരുപക്ഷവും സംയമനം പാലിക്കുകയും പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ചൈന പ്രതീക്ഷിക്കുന്നുവെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന സെന്‍ട്രല്‍ കമ്മിറ്റിയുടെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം കൂടിയായ വാങ് ടെലിഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞു

അതേസമയം ഇന്ത്യക്ക് നേരെ പ്രകോപനവും ഭീഷണിയും തുടരുകയാണ് പാകിസ്താന്‍. 130 ആണവായുധങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്നും വെള്ളംകുടി മുട്ടിച്ചാല്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്നും പാക് റെയില്‍വേ മന്ത്രി ഹനീഫ് അബ്ബാസി ഭീഷണി മുഴക്കി.

എന്നാല്‍ അപഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്നും ഓരോ ഇന്ത്യാക്കാരുടെ ഉള്ളിലും പ്രതിഷേധം അലയടിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തിലാണ് പരമാര്‍ശം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായി സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കൂടിക്കാഴ്ച നടത്തി