Connect with us

Afghanistan crisis

അമേരിക്ക പിന്‍മാറിയ അഫ്ഗാനില്‍ പിടിമുറുക്കാന്‍ ചൈന; ആശങ്കയോടെ ഇന്ത്യ

ബാഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തേക്കും

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബാഗ്രാമിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈന നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. 20 വര്‍ഷത്തോളം അമേരിക്കന്‍ സൈന്യം തങ്ങളുടെ വ്യോമകേന്ദ്രമായി ഉപയോഗിച്ച ബാഗ്രാം പോലത്തെ തന്ത്രപ്രധാന സ്ഥലങ്ങള്‍ ചൈനയുടെ നിയന്ത്രണത്തില്‍ വരുന്നത് ആശങ്കയോടെയാണ് ഇന്ത്യ നോക്കികാണുന്നത്.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ അകറ്റുക എന്ന ലക്ഷ്യം ചൈനക്കുണ്ടെന്നും ഇതിന്റെ ഭാഗമാണ് അഫ്ഗാനിലെ വ്യോമതാവളങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിലെ വിദ്ഗദരെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബാഗ്രാം വ്യോമതാവളം ചൈനയുടെ വരുതിയിലായാല്‍ പാക്കിസ്ഥാനെ ശക്തിപ്പെടുത്താനും ആവശ്യമെങ്കില്‍ ഇന്ത്യക്കിതെര ഉപയോഗിക്കാനും ചൈനക്ക് സാധിക്കുമെന്ന്മുന്‍ യു എന്‍ നയതന്ത്രജ്ഞ നിക്കി ഹാലെ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ പിന്‍മാറ്റത്തിനൊപ്പം സാമ്പത്തികമായി തകര്‍ന്ന ചൈനയില്‍ പിടിമുറുക്കി മേഖലയിലെ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് ചൈനീസ് നീക്കം. ചൈനയുടെ വിഖ്യാത പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് നടപ്പാക്കുകയും ലക്ഷ്യമാണ്. ഇതിനായി ബഗ്രാം ഏറ്റെടുക്കാന്‍ ചൈന നീക്കങ്ങള്‍ ആരംഭിച്ചതായി നയതന്ത്രജ്ഞനായ അനില്‍ തിഗ്രുനയാത്ത് ചൂണ്ടിക്കാണിക്കുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസ്ഹറിനെ ഒരു അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ യു എന്നില്‍ ശ്രമിച്ചപ്പോള്‍ ചൈന വീറ്റാ അധികാരം ഉപയോഗിച്ച് തടയുകയാണുണ്ടായത്. ചൈനയുടെ കയ്യിലുള്ള ഒരു ഉപകരണമായ പാകിസ്ഥാന്‍ അല്ല, ചൈനയാണ് ആശങ്കയ്ക്കിടയാക്കുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് ഇന്ത്യയെ അകറ്റാന്‍ അവര്‍ പാകിസ്ഥാനെ ഉപയോഗിക്കുകയാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest