Connect with us

National

ചൈന ധാരണകള്‍ ലംഘിച്ചു; ഇന്ത്യയുമായുള്ള ബന്ധം സങ്കീര്‍ണ ഘട്ടത്തില്‍: വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍

അതിര്‍ത്തിയിലെ അവസ്ഥ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി   |   അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ- ചൈന ബന്ധം സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണങ്ങള്‍ ചൈന ലംഘിച്ചുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

അതിര്‍ത്തിയിലെ അവസ്ഥ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കും. ഒരു രാജ്യം ഉടമ്പടികള്‍ ലംഘിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തനിടയിലെ വലിയ പ്രശ്‌നമാണ്. ചൈന ധാരണകള്‍ തെറ്റിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വഷളായത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഒരു കാരണവശാലും സൈനികരെ വിന്യസിക്കരുതെന്നായിരുന്നു ഇന്ത്യയും, ചൈനയും തമ്മിലുണ്ടായിരുന്ന ധാരണ. എന്നാല്‍ ഇതില്‍ മാറ്റം വന്നതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സൈനികര്‍ എത്തിയതല്ല. മറിച്ച് ഉടമ്പടികള്‍ മുഴുവനായി ചൈന ലംഘിച്ചതാണ് വലിയ പ്രശ്‌നത്തിന് കാരണം ആയതെന്നും ജയ്ശങ്കര്‍ പ്രതികരിച്ചു.

 

Latest