Connect with us

National

ചിനാര്‍ കോപ്‌സ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ സൈന്യത്തിന്റെ ചിനാര്‍ കോപ്‌സ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്. ഇതു സംബന്ധിച്ച് ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടും ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

പ്രധാനമായും അതിര്‍ത്തി കടന്നു വരുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് തടയിടുക ലക്ഷ്യം വച്ചാണ് ചിനാര്‍ കോപ്സിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകള്‍ ആരംഭിച്ചത്. നിലവില്‍ പേജ് സന്ദര്‍ശിക്കുന്നവര്‍ക്ക് ‘ദ ലിങ്ക് യൂ ഫോളോവ്ഡ് മേ ബി ബ്രോക്കണ്‍ ഓര്‍ ദി പേജ് മേ ഹാവ് ബീന്‍ റിമൂവ്ഡ്’ എന്ന സന്ദേശമാണ് നിലവില്‍ കാണാനാവുക. കമ്പനിയുടെ പോളിസികള്‍, നിയമങ്ങള്‍ എന്നിവ ലംഘിക്കുമ്പോഴാണ് സാധാരണഗതിയില്‍ പേജുകള്‍ നീക്കം ചെയ്യാറുള്ളത്.