Connect with us

Business

ചൈനീസ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്സ് എക്സിബിഷന്‍ നവംബര്‍ 18,19 തിയ്യതികളില്‍

ചൈന-യു എ ഇ ഇന്‍ഡസ്ട്രിയല്‍ കപ്പാസിറ്റി കോ-ഓപ്പറേഷന്‍ ഡെമോണ്‍സ്ട്രേഷന്‍ സോണിന്റെ നേതൃത്വത്തിലാണ് രാജ്യാന്തര നിലവാരത്തിലുളള എക്സിബിഷന്‍.

Published

|

Last Updated

അബൂദബി | ചൈനീസ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്സ് എക്സിബിഷന്‍ വിപുലമായ രീതിയില്‍ നവംബര്‍ 18,19 തിയ്യതികളില്‍ അബൂദബിയില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൈന-യു എ ഇ ഇന്‍ഡസ്ട്രിയല്‍ കപ്പാസിറ്റി കോ-ഓപ്പറേഷന്‍ ഡെമോണ്‍സ്ട്രേഷന്‍ സോണിന്റെ നേതൃത്വത്തിലാണ് രാജ്യാന്തര നിലവാരത്തിലുളള എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്.

ലോകോത്തര നിലവാരം പുലര്‍ത്തുന്ന ചൈനീസ് ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വാണിജ്യ സാധ്യതകളുമുള്ള എക്സിബിഷന്‍ എം ഐ ഇ ഇവന്റിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നതെന്ന് ജിയാങ്സു ഓവര്‍സീസ് കോ ഓപ്പറേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ജനറല്‍ മാനേജര്‍ സൂ യോങ്കാങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബൂദബി ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണിലെ ജോകിക് പാര്‍ക്കില്‍ വെച്ചാണ് എക്സിബിഷന്‍ ഒരുക്കുന്നത്. നൂറിലേറെ ചൈനീസ് സംരംഭകര്‍ പങ്കെടുക്കും.

ഓയില്‍ എക്വിപ്മെന്റ്, മാനുഫാക്ച്ചറിങ് ടെക്നോളജി, ബില്‍ഡിംഗ് മെറ്റീരിയല്‍സ്, എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര സ്ഥാപനങ്ങളാണ് എക്സിബിഷനില്‍ പങ്കെടുക്കുക. സെമിനാറുകള്‍, ശില്‍പശാലകള്‍, കോര്‍പ്പറേറ്റ് റോഡ് ഷോകള്‍, അനുബന്ധ പരിപാടികള്‍ എക്സിബിഷന്റെ ഭാഗമായി നടക്കും. ചൈനയും യു എ ഇയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ദൃഢമാക്കുക, ചൈനയുടെ വ്യാവസായിക രംഗത്തെ കാര്യക്ഷമത പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പ്രദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

പ്രദര്‍ശകര്‍ അവരുടെ നൂതന നേട്ടങ്ങളും ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കും. പ്രദര്‍ശന വേളയില്‍, നിരവധി ഉയര്‍ന്ന തലത്തിലുള്ള തീം ഫോറങ്ങള്‍, പ്രത്യേക എക്സ്ചേഞ്ച് മീറ്റിംഗുകള്‍, കോര്‍പ്പറേറ്റ് റോഡ്ഷോകള്‍, സംവേദനാത്മക അനുഭവങ്ങള്‍, അനുബന്ധ സഹായ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കും. ചൈനയിലെയും യു എ ഇയിലെയും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള നേതാക്കള്‍, ഇരു രാജ്യങ്ങളിലെയും വിവിധ വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍കിട സംരംഭങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍, ചൈനീസ് വ്യവസായത്തിന്റെ വിവിധ ഉപമേഖലകളിലെ പ്രമുഖ സംരംഭങ്ങള്‍, യു എ ഇ, ഗള്‍ഫ് മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍, ബിസിനസ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ തുടങ്ങിയവരും ജോകിക് പാര്‍ക്കില്‍ ഒത്തുകൂടും. 2023 മാര്‍ച്ചില്‍ നടത്തിയ എക്സിബിഷനില്‍ അമ്പതിലധികം കമ്പനികള്‍ പങ്കെടുത്തിരുന്നു. വാങ് ഹൈലിന്‍, വൂ ബിന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Latest