Connect with us

Ongoing News

ചൈനീസ് ചാന്ദ്രപേടകം‌ 'ചാംഗ് ഇ 6' സാമ്പിളുകളുമായി തിരിച്ചെത്തി

ചന്ദ്രൻ എങ്ങനെ രൂപപ്പെട്ടുവെന്നും കാലക്രമേണ അത് എങ്ങനെ വികസിച്ചുവെന്നും നന്നായി മനസ്സിലാക്കാൻ അവിടെ നിന്ന് ശേഖരിക്കുന്ന വസ്തുക്കൾ നമ്മെ സഹായിച്ചേക്കാം എന്നാണ് ചൈനീസ് ബഹിരാകാശ വിദഗ്ധരുടെ അഭിപ്രായം.

Published

|

Last Updated

ബീജിംഗ് | സങ്കീർണ്ണമായ 53 ദിവസത്തെ ചാന്ദ്രദൗത്യത്തിന് ശേഷം ചന്ദ്രൻ്റെ വിദൂരഭാഗത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനീസ് പേടകം ‘ചാംഗ് ഇ 6’ ഭൂമിയിൽ തിരിച്ചെത്തി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം‌ ബഹിരാകാശ പേടകത്തിൻ്റെ ലാൻഡിംഗ് മൊഡ്യൂൾ 2.07 ന് ഇന്നർ മംഗോളിയയിലെ മണ്ണില്‍ സ്പർശിച്ചു. ചാന്ദ്രദൗത്യം‌ പൂർണ്ണ വിജയമായിരുന്നുവെന്ന് ദൗത്യത്തിന് നേതൃത്വം വഹിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു.

ഭൂമിക്ക് അഭിമുഖമായി കാണപ്പെടുന്ന ചാന്ദ്രഭാഗത്ത് മണ്ണും പാറകളുമാണുള്ളതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചന്ദ്രനില്‍ വലിയ ഗവേഷണ സാദ്ധ്യതയുള്ളതായും ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. ചാന്ദ്രോപരിതലത്തിന്‍റെ പരുക്കൻ സവിശേഷതകൾ കാരണം പുരാതന ലാവാ പ്രവാഹത്തില്‍ പോലും അതിന് പരിണാമം സംഭവിച്ചിട്ടില്ല. അതായത്, ചന്ദ്രൻ എങ്ങനെ രൂപപ്പെട്ടുവെന്നും കാലക്രമേണ അത് എങ്ങനെ വികസിച്ചുവെന്നും നന്നായി മനസ്സിലാക്കാൻ അവിടെ നിന്ന് ശേഖരിക്കുന്ന വസ്തുക്കൾ നമ്മെ സഹായിച്ചേക്കാം എന്നാണ് ചൈനീസ് ബഹിരാകാശ വിദഗ്ധരുടെ അഭിപ്രായം.

പേടകം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ചാന്ദ്രപര്യവേക്ഷണ ദൗത്യം പൂർണ്ണ വിജയമായിരുന്നുവെന്നും‌ സംഘം അറിയിച്ചു. മിഷൻ കമാൻഡിൻ്റെ മികച്ച സംഭാവനകൾ മാതൃരാജ്യവും ജനങ്ങളും എന്നെന്നേക്കുമായി സ്മരിക്കുമെന്ന് പ്രസിഡൻ്റ് ഷി ജിൻപിംഗ് അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

Latest