Connect with us

International

നെഹ‍്‍റുവിന്റെ പഞ്ചശീല തത്ത്വങ്ങളെ പ്രശംസിച്ച് ചൈനീസ് പ്രസിഡന്റ്

പഞ്ചശീല തത്ത്വങ്ങള്‍ അല്ലെങ്കിൽ അഞ്ച് തത്ത്വങ്ങൾ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെയും അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ഷൗ എൻലായ്‌യുടെയും സൗഹൃദത്തിന്‍റെ ഫലമായിരുന്നുവെന്നും ഷി ജിന്‍പിംഗ്

Published

|

Last Updated

ബീജിംഗ് | ചേരിചേരാ പ്രസ്ഥാനത്തിൽ നിന്ന് സ്വാധീനം നേടിയ ജവഹർലാൽ നെഹ‍്‍റുവിന്റെ സമാധാനപരമായ സഹവർത്തിത്വത്തിലൂന്നിയ അഞ്ച് തത്വങ്ങളുടെ പ്രസക്തി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് അനുസ്മരിച്ചു. പരസ്പര സംഘർഷങ്ങൾ അവസാനിപ്പിക്കാനും പാശ്ചാത്യരാജ്യങ്ങളുമായുള്ള മത്സരങ്ങളില്‍ ദക്ഷിണേഷ്യയുടെ ആഗോള സ്വാധീനം വർദ്ധിപ്പിക്കാനുമുള്ള ശ്രമമായിരുന്നു അതെന്ന് ഷീ ജിൻ പിംഗ് അഭിപ്രായപ്പെട്ടു. കരാറിന്‍റെ 70-ാം വാർഷികത്തോടനുബന്ധിച്ച് ബീജിംഗിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു 71 കാരനായ ഷി ജിന്‍പിംഗ്. പഞ്ചശീല തത്ത്വങ്ങള്‍ അല്ലെങ്കിൽ അഞ്ച് തത്ത്വങ്ങൾ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെയും അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ഷൗ എൻലായ്‌യുടെയും സൗഹൃദത്തിന്‍റെ ഫലമായിരുന്നുവെന്നും ഷി ജിന്‍പിംഗ് പറഞ്ഞു.

1960-കളിൽ ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച ചേരിചേരാ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന നയങ്ങളായിരുന്നു പഞ്ചശീല തത്ത്വങ്ങൾ . 1954 ഏപ്രിൽ 29-ന് ഇന്ത്യയും ചൈനയും ചേര്‍ന്ന് ഒപ്പുവച്ച ഇന്ത്യയും ചൈനയും ടിബറ്റ് മേഖലയും തമ്മിലുള്ള വ്യാപാരവും സഹവാസവും സംബന്ധിച്ച കരാറിലാണ് ആദ്യമായി ‘പഞ്ചശീല തത്ത്വങ്ങള്‍ എന്ന നയം‌ ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടത്. സമാധാനപരമായ സഹവർത്തിത്വത്തിൻ്റെ അഞ്ച് തത്ത്വങ്ങൾ ആ കാലഘട്ടത്തിൻ്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു. മുൻകാലങ്ങളിലെ ചൈനീസ് നേതൃത്വം അഞ്ച് തത്വങ്ങൾ പൂർണ്ണമായി സ്വീകരിച്ചു. ഇരു രാജ്യങ്ങളുടേയും പരമാധികാരത്തിലും അതിര്‍ത്തികളിലും പരസ്പര ബഹുമാനം പുലര്‍ത്തുക, കാഴ്ചപ്പാടുകളിലെ സമഗ്രത, പരസ്പരം ആക്രമിക്കാതിരിക്കുക, ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക, സമത്വവും പരസ്പര പ്രയോജനവും മുന്‍നിര്‍ത്തി സമാധാനപരമായ സഹവർത്തിത്വം എന്നിവയായിരുന്നു അതെന്നും ഷി ജിൻപിംഗ് പറഞ്ഞു.

ചൈന-ഇന്ത്യ, ചൈന-മ്യാൻമർ സംയുക്ത പ്രസ്താവനകളിൽ അവർ ഈ തത്ത്വങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് സ്റ്റേറ്റും സ്റ്റേറ്റും തമ്മിലുള്ള ബന്ധങ്ങൾക്ക് അടിസ്ഥാന മാനദണ്ഡമാകണമെന്ന് സംയുക്തമായി ആഹ്വാനം ചെയ്യുകയുമുണ്ടായി. അന്നത്തെ ക്ഷണിതാക്കളിൽ ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് മഹിന്ദ രാജപക്‌സെയും ഉൾപ്പെടുന്നുവെുന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

സമാധാനപരമായ സഹവർത്തിത്വത്തിൻ്റെ അഞ്ച് തത്ത്വങ്ങളായ ‘പഞ്ചശീലങ്ങള്‍ ഏഷ്യയിൽ (ഇന്ത്യ) ജനിച്ചെങ്കിലും ഈ ആശയങ്ങള്‍ അതിവേഗം ലോക തലത്തിലേക്ക് ഉയരുകയായിരുന്നു. 1955-ൽ 20-ലധികം ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങള്‍ ബന്ദൂങ് കോൺഫറൻസിൽ പങ്കെടുത്തതായും ഷി ജിൻപിംഗ് തൻ്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.

കഴിഞ്ഞ വർഷം അഭൂതപൂർവമായ വിജയം നേടി മൂന്നാം തവണ അധികാരത്തിലെത്തിയ ഷി ജിൻപിംഗ്, ചൈനയുടെ ആഗോള സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി തൻ്റെ ബില്യൺ ഡോളർ പെറ്റ് പ്രോജക്റ്റ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) ഉൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് തുടക്കമിടുകയാണ്.

Latest