Connect with us

First Gear

ചിപ്പ് പ്രതിസന്ധി: 2022 ജനുവരിയില്‍ മാരുതി സുസുക്കി വില്‍പ്പന 4 ശതമാനം ഇടിഞ്ഞു

ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് വാഹനങ്ങളുടെ ഉല്‍പ്പാദനത്തെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| 2022 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് വിട്ട് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. 2022 ജനുവരിയില്‍ കമ്പനി മൊത്തം 154,379 യൂണിറ്റുകള്‍ വിറ്റു. 2021ലെ അതേ മാസത്തില്‍ വിറ്റ 160,752 വാഹനങ്ങളെ അപേക്ഷിച്ച് വില്‍പ്പനയില്‍ ഏകദേശം 4 ശതമാനം ഇടിവും രേഖപ്പെടുത്തി.

ഇതില്‍ പ്രാദേശിക വില്‍പ്പന 1,32,461 യൂണിറ്റുകളും കയറ്റുമതി വില്‍പ്പന 17,937 യൂണിറ്റുകളും ടൊയോട്ടയിലേക്കുള്ള ഒഇഎം വില്‍പ്പനയില്‍ 3,981 യൂണിറ്റുകളുമാണ് ഉള്‍പ്പെടുന്നത്. അതേ സമയം, 2021 ഡിസംബറില്‍ വിറ്റ 153,149 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വില്‍പ്പനയിലെ പ്രതിമാസ വ്യത്യാസം മാറ്റമില്ലാതെ തുടര്‍ന്നു. ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് വാഹനങ്ങളുടെ ഉല്‍പ്പാദനത്തെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും ഇത് പ്രധാനമായും ആഭ്യന്തര വില്‍പ്പന കണക്കുകളെയാണ് ബാധിക്കുന്നതെന്നും മാരുതി സുസുക്കി വ്യക്തമാക്കി.

ആള്‍ട്ടോയുടെയും എസ്-പ്രെസോയുടെയും സംയോജിത വില്‍പ്പന 2021-ലെ ഇതേ കാലയളവിലെ 18,634 യൂണിറ്റുകളില്‍ നിന്ന് 25,153 യൂണിറ്റുകളായി ഉയര്‍ന്നു. 25.91 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രാന്‍ഡ് നിരയിലെ ബലേനോ, സെലേറിയോ, ഇഗ്‌നിസ്, ഡിസയര്‍, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ എന്നിവ 2022 ജനുവരിയില്‍ മൊത്തം 71,472 യൂണിറ്റുകളും വില്‍പ്പന രേഖപ്പെടുത്തി. സിയാസ് മിഡ്‌സൈസ് സെഡാന്‍ കഴിഞ്ഞ മാസം 1,666 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. 2021 ജനുവരിയിലെ 1,347 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23.68 ശതമാനം വളര്‍ച്ചയാണ് സിയാസിന്റെ വില്‍പ്പനയിലും ഉണ്ടായിരിക്കുന്നത്.

 

 

Latest