Connect with us

Business

ചിപ് നിര്‍മാണ പദ്ധതി: വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

76,000 കോടി രൂപയുടെ ആനുകൂല്യമാണ് മൊത്തത്തില്‍ നല്‍കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇലക്ട്രോണിക് ചിപ് ക്ഷാമം പരിഹരിക്കുന്നതിന് ചിപ് നിര്‍മാണ മേഖലയ്ക്കുള്ള പ്രോത്സാഹന പദ്ധതി സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ജനുവരി ഒന്ന് മുതല്‍ ഇതുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കും. അന്നു മുതല്‍ 45 ദിവസത്തിനുള്ളില്‍ കമ്പനികള്‍ക്ക് അപേക്ഷിക്കാം.

76,000 കോടി രൂപയുടെ ആനുകൂല്യമാണ് മൊത്തത്തില്‍ നല്‍കുന്നത്. ഇതിനായി ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ രൂപീകരിക്കും. കൊവിഡ് കാലത്ത് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് ചിപ് ക്ഷാമമുണ്ടായത്. പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ചിപ് കമ്പനികള്‍ക്കു ഡിസൈന്‍ ബന്ധിത ആനുകൂല്യമായി ചെലവിന്റെ 50 ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. വില്‍പനയുമായി ബന്ധപ്പെട്ട് 5 വര്‍ഷത്തേക്ക് 6 ശതമാനം വരെയും ആനുകൂല്യം നല്‍കും.

 

Latest