Connect with us

Toyota

ചിപ്പ് കിട്ടാനില്ല; ടൊയോട്ട നിര്‍മാണം പ്രതിസന്ധിയില്‍

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ഫാക്ടറികളില്‍ ജോലികള്‍ നിര്‍ത്തിവെച്ചതും നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഉത്പാദനം കുറക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്

Published

|

Last Updated

ടോക്യോ | ആഗോളതലത്തില്‍ ചിപ്പുകള്‍ക്ക് നേരിടുന്ന ക്ഷാമത്തെ തുടര്‍ന്ന് വാഹനങ്ങളുടെ നിര്‍മാണം വെട്ടിക്കുറക്കുമെന്ന് ജപ്പാന്‍ കമ്പനിയായ ടൊയോട്ടോ മോട്ടോര്‍. ഈ സാമ്പത്തിക വര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ കുറച്ചേ നിര്‍മിക്കുകയുള്ളൂവെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ഫാക്ടറികളില്‍ ജോലികള്‍ നിര്‍ത്തിവെച്ചതും നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഉത്പാദനം കുറക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. അതേസമയം, കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. കര്‍ണാടകയിലാണ് രാജ്യത്ത് നിര്‍മാണം നടക്കുന്നത്.

Latest