പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി പെരുനാട് സ്വദേശി അഭിരാമി മരിച്ചു. കേരളത്തിലെ തെരുവുനായ ആക്രമണം ഒടുവില്‍ സുപ്രീം കോടതി കയറാനിരിക്കെയാണ് എല്ലാ പ്രാര്‍ഥനകളേയും നിഷ്ഫലമാക്കി അഭിരാമിയുടെ വേര്‍പാട്. രണ്ടാഴ്ച്ച മുന്‍പ് പാല്വാങ്ങാന് പോകുന്നതിനിടെ തെരുവുനായ അക്രമിച്ച അഭിരാമി കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.
വീഡിയോ കാണാം
---- facebook comment plugin here -----