award
ചോയിക്കുട്ടി സ്റ്റുഡന്റ്‌സ് ഫൗണ്ടേഷന്‍ വാര്‍ത്താചിത്ര പുരസ്‌കാരം പി കൃഷ്ണ പ്രദീപിന്
15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി ആറിനു സമര്‍പ്പിക്കും
കോഴിക്കോട് | അന്തരിച്ച മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരില്‍ ചോയിക്കുട്ടി സ്റ്റുഡന്റ്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ വാര്‍ത്താചിത്ര പുരസ്‌കാരത്തിന് മാതൃഭൂമി കോഴിക്കോട് ബ്യൂറോയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ പി കൃഷ്ണ പ്രദീപ് അര്‍ഹനായി.
2023 നവംബര്‍ 26 ന് മാതൃഭൂമിയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ‘ഒടിക്കല്ലേ’ എന്ന തലക്കെട്ടിലുള്ള ചിത്രത്തി നാണു പുരസ്‌കാരം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവര്‍ത്തകന്റെ കഴുത്തിന് പിടിച്ച് മാറ്റുന്ന ഡി സി പിയുടെ ചിത്രമായിരുന്നു ഇത്. പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റുകളായ വി ആലി, മധുരാജ് പത്രപ്രവര്‍ത്ത കനും എഴുത്തുകാരനുമായ മധുശങ്കര്‍ മീനാക്ഷി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.
15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി ആറിനു കോഴിക്കോട് പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ആക്ടിവിസ്റ്റ് ഗ്രോ വാസു സമ്മാനിക്കും.