Kuwait
കോളറ: കുവൈത്തിലെ യാത്രാ നടപടിക്രമങ്ങളിൽ മാറ്റമില്ല
രോഗബാധ നിലനിൽക്കുന്ന രാജ്യങ്ങളിൽ യാത്ര ചെയ്യുന്നവർ ആരോഗ്യ മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കണമെന്നും മന്ത്രാലയ വൃത്തങ്ങൾ ആവശ്യപ്പെട്ടു.

കുവൈത്ത് സിറ്റി | കുവൈത്തിൽ കോളറ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിലവിൽ യാത്രാ നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. സ്ഥിതിഗതികൾ ആശ്വാസകരവും നിയന്ത്രണവിധേയവുമാണെന്നും എന്നാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ മന്ത്രാലയം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. രോഗബാധ നിലനിൽക്കുന്ന രാജ്യങ്ങളിൽ യാത്ര ചെയ്യുന്നവർ ആരോഗ്യ മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കണമെന്നും മന്ത്രാലയ വൃത്തങ്ങൾ ആവശ്യപ്പെട്ടു.
ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, സുരക്ഷിതമായി അടച്ച കുപ്പിയിൽ ലഭിക്കുന്ന ശുദ്ധ ജലം മാത്രം കുടിക്കുവാൻ ശ്രദ്ധിക്കുകയും സുരക്ഷിതമല്ലാത്ത ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുകയും വേണം. നന്നായി പാകം ചെയ്ത് ചൂടോടെ വിളമ്പുന്ന ഭക്ഷണം മാത്രം കഴിക്കുകയും പാലും അനുബന്ധ ഉൽപ്പന്നങ്ങളും കഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇറാഖിൽ നിന്നും തിരിച്ചെത്തിയ കുവൈത്തി പൗരന് കോളറ സ്ഥിരീകരിച്ചത്.