Connect with us

National

കോളറ ലക്ഷണം: ബെംഗളൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

47 വിദ്യാര്‍ഥിനികളില്‍ മൂന്നുപേര്‍ ഐസിയുവിലാണ്.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവില്‍  47 മെഡിക്കല്‍ വിദ്യാര്‍ഥിനികളെ വയറിളക്കവും നിര്‍ജലീകരണവും നേരിട്ടതിനെ തുടര്‍ന്ന് ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിയൂട്ടിലെ വിദ്യാര്‍ഥിനികളെയാണ് അസ്വസ്ഥതകള്‍ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് വെള്ളിയാഴ്ച രാത്രിയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീന്‍ വ്യക്തമാക്കി.  47 വിദ്യാര്‍ഥിനികളില്‍ മൂന്നുപേര്‍ ഐസിയുവിലാണ്.

വിദ്യാര്‍ഥിനികള്‍ക്ക് കോളറ രോഗമാണോയെന്ന് അധികൃതര്‍ സംശയിക്കുന്നുണ്ട്. വിസര്‍ജ്യം രാസപരിശോധനക്ക് അയച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു.

Latest